Sunday, December 21, 2008

യാത്രയുടെ ഒരാഴ്ച്ച.



കടലിലെ പന.കുറച്ച് ഡോളര്‍ ഉണ്ടാവോ ഏടുക്കാന്‍ ?


ഒമാനിനു മുകളിലൂടെ ,എയര്‍ ഇന്ത്യ എക്സ്പ്രസ്സ്.

മുറ്റത്ത് കാടു പിടിച്ചു കിടന്ന മുസാണ്ട ചെടികള്‍ കഴിഞ്ഞ അവധിക്ക് വന്നപ്പോള്‍ ഞാന്‍ വെട്ടിക്കളഞ്ഞിരുന്നു.അന്ന് അമ്മ അടിച്ചില്ലെന്നെയുള്ളു.വീണ്ടും വളര്‍ന്നിരിക്കുന്നു.കശ്മലന്‍ വന്നത് അറിഞ്ഞില്ലെന്ന് തോന്നുന്നു.



തൃശൂര്‍ റൌണ്ടിലൂടെ ഒരു വലമ്പിരി.

ഷൊര്‍ണ്ണൂര്‍ തീവണ്ടിയാപ്പീസ്.


അമ്മേ നിളാദേവി , പൈതലായ് പണ്ടു ഞാന്‍
നിന്‍ മടിത്തട്ടില്‍ നീന്തിത്തുടിക്കവേ.



കണ്ടതാം നിന്നുടെ കമനീയ രൂപമോ
കണ്ടാലറിയാതിന്നെന്തെ വിവശയായ്.




കോയമ്പത്തൂര്‍ ജാനെ വാലി ബംഗലുരു എക്സ്പ്രസ്സ് അങ്കെ പോവമാട്ടെ.അത്യാവശ്യക്കാര്‍ പോത്തന്നൂര്‍ ഇറങ്ങുക.




കോയമ്പത്തൂരിലെ പഴയ തുണിമില്ലുകളൊക്കെ വെയര്‍ഹൌസുകളായി പുനര്‍ജ്ജനിച്ചുകൊണ്ടിരിക്കുന്നു.


വീണ്ടും യാത്ര . ബംഗലൂരു സിറ്റി സ്റ്റേഷന്‍


പുതുമയിലെ പഴമ.ബ്രിട്ടീഷ് രാജിന്റെ ശേഷിപ്പ് ബാരക്കുകള്‍


എക്സിബിഷന്‍ - ബംഗലൂരു.


സായിപ്പിന്റെ ഒരു ആന,മയില്‍,ഒട്ടകം കളി.ചുമ്മാ ആളെ പറ്റിക്കാന്‍.



പഴയ ക്ലിക്ക് ത്രീ ക്യാമറ , കൊമ്മേഴ്സ്യല്‍ സ്ടീറ്റിലെ ഒരു കടയില്‍.ഫോട്ടോ ഗ്രാഫിയിലെ ആദ്യപാഠങ്ങളുടെ ഗുരു.ഇപ്പോഴും അക്ഷരമാല മുഴുമിപ്പിക്കാനായിട്ടില്ല എന്നത് മറ്റൊരു വശം.







ബംഗലുരു പുതിയ എയര്‍പോര്‍ട്ടിലെ ഏറ്റവും മനോഹരമായ ഇടം.സമയം വെളുപ്പിനു മൂന്നു മണി.നേരത്തെ ഫോണിലൂടെ പരിചയപ്പെട്ടിരുന്നുന്ന ശ്രീയേയും,ശ്രീലാലിനേയും നന്ദനേയും വിളിച്ച് ഒന്നു സുപ്രഭാതമാശംസിച്ചാലോ എന്നു തോന്നി.

19 comments:

മുസാഫിര്‍ said...

ചുമ്മാ ഒരു കറക്ക പോസ്റ്റ്.

സുല്‍ |Sul said...

ഒന്നു കറങ്ങി വന്ന പോലെ.
-സുല്‍

nandakumar said...

തൃശ്ശൂര്‍ ന്ന് ബാംഗളൂര്‍ക്ക് വന്നെത്തിയപോലെ. ദുഷ്ടാ ആ അവസാന ചിത്രം കാണിച്ച് കൊതിപ്പിക്കുന്നോ?! ഞാന്‍ കഴിക്കാറില്ലെന്ന് അറിയില്ലേ?!
ശ്ശ് അപ്പഴേ എപ്പഴാ ഇനി ഇങ്ങോട്ടൊന്ന് കേറുന്നേ?

അഗ്രജന്‍ said...

ഷൊര്‍ണ്ണൂര്‍ തീവണ്ടിയാപ്പീസ്... അതെനിക്ക് വല്ലാണ്ടങ്ങട്ടിഷ്ടായി... എന്താ കാരണംന്നറിയില്ല!

സു | Su said...

കറങ്ങി. :) കറക്കമൊക്കെ തീർന്നോ?

വല്യമ്മായി said...

ചെറുതെങ്കിലും വളരെ നല്ല ബുക്സ്റ്റാളും ഉണ്ട് ബാംഗ്ലൂര് ഡ്യൂറ്റിഫ്രീയില്‍ :)

Kaithamullu said...

പണ്ട് കുഞ്ച്ന്‍ നമ്പ്യാര് (ആരപ്പാ അത്?) പാടിയ പോലെ പടത്തിനോ കുറിപ്പടിക്കോ കൂടുതലഴക്?
എന്തൊര് കറക്കമപ്പാ!

ആ എക്‍സിബിഷനിസ ചിത്രം ഇഷ്ടായി. ക്ലോസപ് കിട്ടിയില്ലാ, അല്ലേ?

Ranjith chemmad / ചെമ്മാടൻ said...

വ്യത്യസ്ഥമാന പോട്ടം പോസ്റ്റ്!!!!
ഇഷ്ടമായി!!!

മുസാഫിര്‍ said...

സുല്‍ , ഇംഗ്ലീഷ്കാര് ആം ചെയര്‍ ടൂര്‍ എന്നൊ മറ്റോ പറയാ‍റില്ലെ ?
നന്ദന്‍.ശ്ശെടാ,കൊച്ചു വെളുപ്പിന് വിളിച്ച് കാരങ്ങള്‍ വിശദമായി പറയണമായിരുന്നു അല്ലെ.ഇനിയും വരാം പനയുടെ മുകളിലെ യക്ഷിയെപ്പോലെ എന്തോ ബാംഗലുരുവിലും ഉണ്ട്.
അഗ്രജന്‍.നാട്ടില്‍ പോയി ട്രെയിനില്‍ കറങ്ങാനുള്ള മനസ്സീന്റെ ആഗ്രഹം കൊണ്ടാവും.
സൂ : തീര്‍ന്നു,തല്‍ക്കാലം .
വല്യമ്മായി.ക്ഷീരമ്മുള്ളോരകിടിന്‍ ചുവട്ടിലും...
പക്ഷെ സത്യം പറഞ്ഞാല്‍ ബുക്ക് സ്റ്റാള്‍ കണ്ടില്ല,ട്ടോ.

Typist | എഴുത്തുകാരി said...

അപ്പോ നാട്ടിലേക്കു് വന്നിട്ടു ബംഗളൂരു വഴി തിരിച്ചുപോയോ?

Kichu $ Chinnu | കിച്ചു $ ചിന്നു said...

ആ ഫ്ലൈറ്റില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ഏറെ ഇഷ്‌ടപ്പെട്ടു

മുസാഫിര്‍ said...

എഴുത്തുകാരി, അതെ കോയമ്പത്തൂര്‍,ബാംഗലൂര്‍,ഷാര്‍ജ,കുവൈറ്റ് അങ്ങനെ ഒരു വളഞ്ഞു മൂക്ക് പിടീ.
കിച്ചു $ ചിന്നു.ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.

ഭൂമിപുത്രി said...

ചുമ്മാ പോസ്റ്റാനെങ്കിലും ഈ കറക്കം രസകരം

ഹാരിസ് നെന്മേനി said...

great..nice photo album..

മുസാഫിര്‍ said...

നന്ദി,
ഭൂമി പുത്രി.
നെന്മേനി (നല്ല പേര്,ഈ പേരില്‍ ഒരു താളിപ്പൊടി ഇറങ്ങിയിരുന്നു പണ്ട്,ഞങ്ങളുടെ നാട്ടില്‍ നിന്ന്)

Anil cheleri kumaran said...

അവസാനത്തെ സ്ഥലത്തിന്റെ കുറേ സ്നാപ്സ് എടുക്കാരുന്നു.

B Shihab said...

ഇഷ്ടമായി

raadha said...

കൂട്ടത്തില്‍ വീടും തൊടിയും കാണിച്ചത് നന്നായി. ഏറെ ഇഷ്ടപ്പെട്ടു. :)

anupama said...

പ്രിയപ്പെട്ട മുസാഫിര്‍,
ചിത്രങ്ങള്‍ കൂടുതല്‍ സംസാരിച്ച പോസ്റ്റ്‌ നന്നായി ! ശ്രീ വടക്കുംനാഥന്റെ തിരുസന്നിധി മനോഹരം!
അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു