ബാലകൌമാരങ്ങളിലും ഒരു കൌതുകമായി മഴ നിറയുന്നുണ്ടോ ?
മുന്‍നാളിന്റെ നഖക്ഷതങ്ങളില്‍ തലോടി വിശ്രമിക്കുന്ന നഗരത്തെ തൊട്ടുണര്‍ത്താന്‍ മഴ വരുന്നു ,ആരവത്തോടെ , മലയും കടന്ന്.
ശുഭ്രാംബരിയായ കൃസ്ത്യന്‍ ദേവാലയത്തെ കുളിപ്പിച്ചു കഴിഞ്ഞു ഓടിന്റെ പുറത്ത് മേളമുതിര്‍ത്ത് പതുക്കെ അമ്പലപ്പറമ്പിലേക്ക്.
പകലത്തെ പണികഴിഞ്ഞു വിശ്രമിക്കുന്ന കുഞ്ഞുതോണിയെ നോവിക്കാതെ പതുക്കെ ..।
കുശലം ചോദിച്ച് ചിരിച്ചു നില്‍ക്കുന്ന പൂക്കളോട് തെല്ലും കനിവ് കാട്ടാതെ ക്രൂരനായ്..