കടലിലെ പന.കുറച്ച് ഡോളര്‍ ഉണ്ടാവോ ഏടുക്കാന്‍ ?
ഒമാനിനു മുകളിലൂടെ ,എയര്‍ ഇന്ത്യ എക്സ്പ്രസ്സ്.
തൃശൂര്‍ റൌണ്ടിലൂടെ ഒരു വലമ്പിരി.
അമ്മേ നിളാദേവി , പൈതലായ് പണ്ടു ഞാന്‍
നിന്‍ മടിത്തട്ടില്‍ നീന്തിത്തുടിക്കവേ.
കണ്ടതാം നിന്നുടെ കമനീയ രൂപമോ
കണ്ടാലറിയാതിന്നെന്തെ വിവശയായ്.
കോയമ്പത്തൂര്‍ ജാനെ വാലി ബംഗലുരു എക്സ്പ്രസ്സ് അങ്കെ പോവമാട്ടെ.അത്യാവശ്യക്കാര്‍ പോത്തന്നൂര്‍ ഇറങ്ങുക.
കോയമ്പത്തൂരിലെ പഴയ തുണിമില്ലുകളൊക്കെ വെയര്‍ഹൌസുകളായി പുനര്‍ജ്ജനിച്ചുകൊണ്ടിരിക്കുന്നു.
വീണ്ടും യാത്ര . ബംഗലൂരു സിറ്റി സ്റ്റേഷന്‍

പുതുമയിലെ പഴമ.ബ്രിട്ടീഷ് രാജിന്റെ ശേഷിപ്പ് ബാരക്കുകള്‍

എക്സിബിഷന്‍ - ബംഗലൂരു.
സായിപ്പിന്റെ ഒരു ആന,മയില്‍,ഒട്ടകം കളി.ചുമ്മാ ആളെ പറ്റിക്കാന്‍.

പഴയ ക്ലിക്ക് ത്രീ ക്യാമറ , കൊമ്മേഴ്സ്യല്‍ സ്ടീറ്റിലെ ഒരു കടയില്‍.ഫോട്ടോ ഗ്രാഫിയിലെ ആദ്യപാഠങ്ങളുടെ ഗുരു.ഇപ്പോഴും അക്ഷരമാല മുഴുമിപ്പിക്കാനായിട്ടില്ല എന്നത് മറ്റൊരു വശം.
ബംഗലുരു പുതിയ എയര്‍പോര്‍ട്ടിലെ ഏറ്റവും മനോഹരമായ ഇടം.സമയം വെളുപ്പിനു മൂന്നു മണി.നേരത്തെ ഫോണിലൂടെ പരിചയപ്പെട്ടിരുന്നുന്ന ശ്രീയേയും,ശ്രീലാലിനേയും നന്ദനേയും വിളിച്ച് ഒന്നു സുപ്രഭാതമാശംസിച്ചാലോ എന്നു തോന്നി.